Kerala
കണ്ണൂർ: സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചയാൾ ട്രെയിനിടിച്ച് മരിച്ചു. കണ്ണൂർ പാപ്പിനിശേരിയിൽ രാവിലെ 10 ഓടെയാണ് സംഭവം. പാപ്പിനിശേരി സ്വദേശി പികെപി ഷെഫീഖ് (44) ആണ് മരിച്ചത്.
ചുറ്റിക കൊണ്ടുള്ള അടിയേറ്റ ഷെഫീഖിന്റെ സുഹൃത്ത് പ്രശാന്ത് ഗുരുതരാവസ്ഥയിലാണ്. രാവിലെ പ്രശാന്തിന്റെ വീട്ടിലെത്തിയ ഷെഫീഖ് കുടിക്കാൻ വെള്ളം ചോദിച്ചു. പ്രശാന്ത് വെള്ളമെടുക്കാൻ പോയപ്പോൾ പിന്നാലെയെത്തിയ ഷെഫീഖ് ചുറ്റികകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നെന്നാണ് വിവരം.
തുടർന്ന് അവിടെനിന്ന് ഓടി രക്ഷപ്പെടുമ്പോഴാണ് പാപ്പിനിശേരി റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് ഷെഫീഖിനെ ട്രെയിനിടിച്ചത്. പ്രശാന്തനെ ആക്രമിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
District News
പെരിന്തൽമണ്ണ : നിലന്പൂർ-ഷൊർണൂർ പാതയിൽ താഴെ പൂപ്പലത്ത് ട്രെയിൻ തട്ടി യുവതി മരിച്ചു.
പന്തല്ലൂർ കിടങ്ങയം ആമക്കാട് ചെറുകപ്പള്ളി നുസ്രിയ്യ (33) ആണ് മരിച്ചത്. ചെറുകപ്പള്ളി അബ്ദുള്ളയുടെയും ആമിനയുടെയും മകളാണ്. അവിവാഹിതയാണ്.പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
District News
പെരിന്തൽമണ്ണ: നിലന്പൂർ -ഷൊർണൂർ പാതയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. രാമപുരം സ്കൂൾപടി പരേതനായ ചാക്കീരിതൊടി സൈദിന്റെ മകൻ ഇബ്രാഹിം എന്ന കുഞ്ഞാൻ (56) ആണ് മരിച്ചത്.
ഒന്പത് ദിവസം മുന്പായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ് സൈദിന്റെ മരണം. പെരിന്തൽമണ്ണ പോലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: പിലാത്തൊടി കുഞ്ഞിമ്മ. സഹോദരങ്ങൾ: അഷ്റഫ്, റെജിലീന, ബുഷ്റ, ഫൈസലാബി, ഫൗസിയ.
District News
കൊയിലാണ്ടി: കാപ്പാട് തിരുവങ്ങൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു. കാപ്പാട് ഷർജാസ് മഹലിൽ താമസിക്കുന്ന കരിക്കന്റകത്ത് കുഞ്ഞഹമ്മദ് കോയ (64) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം.
തിരുവങ്ങൂർ മുകച്ചേരി ഭാഗത്ത് നിന്ന് റെയിൽ ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നു. ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: നഫീസ കാക്കച്ചിക്കണ്ടി.
മക്കൾ: ഷഫീഖ് (ഷൈനിൻ ഗ്ലാസ് മാർട്ട്, കൊയിലാണ്ടി), ഷർജാസ് (ദുബായ്), നുഫിദ. മരുമക്കൾ: അൻഷിന ഷറിൻ വെങ്ങാലി, നജ ഹനാൻ മൂഴിക്കൽ, നിസാർ പറമ്പത്ത് (സൗദി അറേബ്യ).
District News
കുണ്ടംകുഴി: മൂന്നുദിവസം മുമ്പ് കാണാതായയാളെ കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബീംബുങ്കാൽ തെങ്ങുംപള്ളിയിൽ തോമസിന്റെ മകൻ ജോൺസൺ (55) ആണ് മരിച്ചത്. പടന്നക്കാടിനും ഐങ്ങോത്തിനുമിടയിലാണ് ബുധനാഴ്ച രാത്രി റെയിൽപാളത്തിൽ മൃതദേഹം കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: ഷാന്റി. മക്കൾ: അമിത, ജോയൽ, ജോബിൻ. മരുമകൻ: ജിബിൻ സ്റ്റീഫൻ.
District News
കൊല്ലങ്കോട്: ഊട്ടറയിൽ റയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് വയോധിക മരിച്ചു. പനങ്ങാട്ടിരി കോഴികൊത്തിയിൽ വീട്ടിൽ കൃഷ്ണന്റെ ഭാര്യ പാർവതി (65) യാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് നാലിന് ഊട്ടറ കാരപ്പറമ്പിൽവച്ചാണ് അപകടം. കൊല്ലങ്കോട് പോലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്നു രാവിലെ പോസ്റ്റ്മോർട്ടം നടത്തും.